കൊച്ചി: ഒരുമാസത്തിലധികം നീണ്ട മള്‍ട്ടിപ്ലക്സ് തിയറ്റര്‍ സമരം ഒത്തുതീര്‍പ്പായി. വെളളിയാഴ്ചമുതല്‍ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്സുകളില്‍ റിലീസ് ചെയ്യാന്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മില്‍ ധാരണയാവുകയും ചെയ്തു. ഇതനുസരിച്ച് മൗത്ത് പബ്ലിസിറ്റിയില്‍ നമ്പര്‍ വണ്‍ ആയ അച്ചായന്‍സ് പെരുന്നാള്‍ നിറവില്‍ അന്‍പതാം ദിവസവും കടന്ന് എറണാകുളം ലുലുമാള്‍,ഒബ്രോണ്‍മാള്‍ സിനി പോലീസ്, തൃശ്ശൂര്‍ ശോഭാസിറ്റി തുടങ്ങി കേരളത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സുകളില്‍ റിലീസ് ചെയ്ത് പ്രദര്‍ശനം തുടരും.
നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് ചലച്ചിത്ര മേഖലക്കാകെ സന്തോഷം നല്‍കുന്ന ഈ തീരുമാനം ഉണ്ടായത്.
ഫാമിലി ഓഡിയന്‍സിനൊപ്പം യൂത്തും ഒരുപോലെ ഏറ്റെടുത്തചിത്രം റിലീസ് ചെയ്തു വീണ്ടും പ്രദര്‍ശനം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് തിയറ്റര്‍ ഉടമകളും അന്‍പതാം ദിവസത്തോടടുത്ത് മള്‍ട്ടിപ്ലക്സുകളില്‍ കളിക്കാനായതില്‍ സംതൃപ്തിയുണ്ടെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരും പറഞ്ഞു.
മള്‍ട്ടിപ്ലക്സുകളില്‍ മാത്രം സിനിമ ആസ്വദിക്കാന്‍ കുടുംബമായി എത്തുന്ന പ്രേക്ഷകരെ സംബന്ധിച്ചും ഈ തീരുമാനം സന്തോഷം നല്‍കുന്നതാണ്. പ്രത്യേകിച്ചും പെരുന്നാളിന്‍റെ ആഹ്ലാദം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍.
Post Your Comments