തന്മാത്രയ്ക്ക് ശേഷം മികച്ച വേഷവുമായി മീര വാസുദേവന്‍

ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ ശ്രദ്ധേയായ നടിയാണ് മീര വാസുദേവന്‍. കന്നി ചിത്രത്തില്‍ പക്വതയേറിയ കഥാപാത്രം ചെയ്തു മീര ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടു മലയാള സിനിമയില്‍ സജീവമായിരുന്നില്ല.
‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് മീര. ടോണി ചിറ്റേറ്റുകാലമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര എത്തുന്നത്. ചിത്രം ജൂലൈ-14 ന് തിയേറ്ററുകളിലെത്തും.

Share
Leave a Comment