CinemaGeneralLatest NewsMollywoodNEWS

സർക്കാരിന്റെയും പൊലീസിന്റെയും നിലപാടുകളെ ചോദ്യം ചെയ്‌തു സംവിധായകൻ ഡോ. ബിജു

പുതുവൈപ്പ് എൽ പി ജി ടെർമിനൽ നിർമാണത്തിൽ പ്രതിഷേധിച്ച ടെർമിനൽ വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് പ്രശസ്ത സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. ടെർമിനൽ വിരുദ്ധ സമരസമിതി പ്രവർത്തകർക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ 30 സമരക്കാർക്കും 10 പൊലീസുകാർക്കും പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ ധാർഷ്ട്യ നിലപാടുകളെ ചോദ്യം ചെയ്തു സംവിധായകൻ രംഗത്തെത്തിയത് .

‘കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകൾ ഉള്ളത് പൊലീസ് സേനയിൽ ആണോ..മാന്യമായി ജോലി ചെയ്യുന്ന പൊലീസുകാർ നിരവധി ഉണ്ടെങ്കിലും സംസ്കാരമില്ലാത്ത പ്രവർത്തികളിലൂടെയും ക്രിമിനൽ മനോഭാവത്തോടെയും ജനാധിപത്യ വിരുദ്ധമായും പ്രവർത്തിക്കുന്ന കുറച്ചു ആളുകൾ പൊലീസ് സേനയിൽ ഉണ്ട് ഇപ്പോഴും എപ്പോഴും. സംവിധായകൻ ഓർമിപ്പിച്ചു.

ജനറൽ ആശുപത്രിയിൽ വെച്ച സമരം ചെയ്യുന്ന ജനങ്ങളോട് നീ ഒന്നും ശബ്ദിക്കരുത്… കമ്മീഷണറോട് കളിക്കാറായോ എന്നു അലറി വിളിച്ചു ചോദിക്കുന്ന പൊലീസിനെയും മാവോയിസ്റ്റാണെന്നു ചൂണ്ടിക്കാട്ടി ഒരു വൃദ്ധനെയും പെൺകുട്ടിയെയും പിന്നിൽ നിന്ന് വെടിവെച്ചിട്ട പോലീസിനെയും നമ്മൾ കണ്ടുകഴിഞ്ഞു. സ്‌ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ഉൾപ്പെടെ തെരുവിൽ ഓടിച്ചിട്ട് തല്ലുന്നത് ലഹരി ആയി കാണുന്ന ഭ്രാന്തൻമാരെയും മകന്റെ കൊലപാതകിയെ കണ്ടുപിടിക്കണം എന്ന് ആവശ്യപ്പെട്ട അമ്മയെ വലിച്ചിഴച്ച ക്രൂരതയുടെ മറ്റൊരു മുഖമായ പൊലീസ് ഉദ്യോഗസ്ഥനെയും കേരളം കണ്ടിട്ടുണ്ട്.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് മർദ്ദനങ്ങളും കൊലപാതകങ്ങളും കൂടി വരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളോട് പൊലീസ് അതിക്രമം നിഷ്ടൂരമാകുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത വിധം അത്രമേൽ അപരിഷ്‌കൃതമായി ആണ് പോലീസ് പെരുമാറുന്നത്. മറ്റെല്ലാ ലോക രാജ്യങ്ങളിലും പൊലീസ് ജനങ്ങളുടെ സഹായി സേവകൻ എന്ന നിലയിൽ പരിഷ്‌കൃതമായി പെരുമാറുമ്പോൾ എന്ത് കൊണ്ട് നമ്മുടെ പൊലീസ് ഇപ്പൊഴും ജനങ്ങൾ ഞങ്ങളുടെ അടിമകൾ ആണ് അവരെ ചീത്ത വിളിക്കേണ്ടതും തങ്ങളുടെ അവകാശമാണെന്ന രീതിയിലാണ് പെരുമാറുന്നത്
എവിടെയാണ് മാറേണ്ടത് ആരാണ് മാറ്റേണ്ടത്… അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി എന്നാണുണ്ടാവുക. അതോ ജനങ്ങളെ അടിച്ച് ഒതുക്കി അവരുടെ കൊലപ്പെടുത്തുകയും ചെയ്യാനുള്ള പൊലീസിന്റെ മനോവീര്യത്തെ തകർക്കാതിരിക്കുക എന്ന ദൗത്യമാണോ സർക്കാരിന്റെ ലക്ഷ്യം’. പൊലീസിന്റെ ക്രൂരതകളെ ചോദ്യം ചെയ്തു സംവിധായകൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

shortlink

Related Articles

Post Your Comments


Back to top button