ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മരണം കൂടി. പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ മുംബൈയില്‍ മരിച്ച നിലയില്‍. ജൂഹുവിലെ സ്വന്തം അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ അവിട്ട്ടെ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും ഫോണെടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റ് നില്ക്കുന്ന സ്ഥലത്തിന്റെ ഉടമയെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്.
അഞ്ജലി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെയും കാരണങ്ങളെയും പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഒട്ടേറെ ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി ‘കേഹു ത ദില്‍ മേം ബാ’ എന്ന സിനിമയാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്.
നടി കൃതിക ചൌധരിയുടെ അഴുകിയ മൃതദേഹം മുംബൈയിലെ ഫ്ലാറ്റില്‍ ഒരാഴ്ചയ്ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു.
Post Your Comments