മേജര്‍ രവിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ട്. മേജര്‍ രവിയുടെ രണ്ടാമത്തെ ചിത്രമായ മിഷന് 90 ഡെയ്സില്‍ മമ്മൂട്ടിയായിരുന്നു നായകന്. ആ സിനിമ വലിയ വിജയമായില്ലെങ്കിലും മേജര്‍ രവിയുടെ മികച്ച വര്‍ക്കുകളില്‍ ഒന്നായിട്ടാണ് ആ സിനിമ വിലയിരുത്തപ്പെടുന്നത്.
മേജര്‍ രവി – മമ്മൂട്ടി ടീമിന്റെ സിനിമ ഒരു പട്ടാളക്കഥയായിരിക്കില്ലയെന്നും പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിയായിരിക്കും ഒരുങ്ങുകയെന്നും സൂചനയുണ്ട്.
ചിത്രം 2018ല്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയെ നായകനാക്കിയെടുക്കുന്ന ലവ് സ്റ്റോറിക്ക് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നും വാര്‍ത്തകളുണ്ട്.
Post Your Comments