BollywoodGeneralNEWS

ഞാന്‍ ഒരു അമ്മയാണ്, എനിക്ക് അങ്ങനെ ചിന്തിച്ചേ മതിയാകൂ ; മകളെക്കുറിച്ച് ശ്രീദേവി

ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് നായികയായിരുന്ന ശ്രീദേവി ഇന്നും പ്രായത്തിനിണങ്ങുന്ന റോളുകള്‍ അവതരിപ്പിച്ചു കൊണ്ട് ബോളിവുഡില്‍ സജീവമാണ്.

ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനം ചര്‍ച്ചയാകുന്ന വേളയില്‍ തന്‍റെ മനസിലുള്ള ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മകളുടെ ഭാവിയെക്കുറിച്ച് ശ്രീദേവി പങ്കുവച്ചത്.

ജാന്‍വിയുടെ സിനിമാമോഹത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. സിനിമാരംഗം മോശമാണെന്ന് ഞാന്‍ പറയില്ല എന്നെ ഞാനാക്കിയത് സിനിമാ ലോകമാണ്, എന്നാല്‍ അതിനെല്ലാമപ്പുറം ഞാനൊരു അമ്മയാണ്. ഏതൊരമ്മയെയും പോലെ അവള്‍ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ്‌ എനിക്ക് കൂടുതല്‍ സന്തോഷം തരുന്നത് . പക്ഷെ ജാന്‍വി നടിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു- ശ്രീദേവി

shortlink

Related Articles

Post Your Comments


Back to top button