
ചലച്ചിത്ര സംഗീത സംവിധായകനായി ഹോളിവുഡില്‍ തുടക്കം കുറിച്ചുകൊണ്ട് ജിബിന്‍ മലയാളികളുടെ അഭിമാനമായി. ‘അണ്‍ബ്രൈഡല്‍ഡ്’ എന്ന ഇംഗ്ലീഷ് ചിത്രത്തിനായാണ് ജിബിന്‍ സംഗീതമൊരുക്കിയത്. ചിത്രത്തില്‍ ജിബിന്‍ ഈണമിട്ട ഗാനം ജനശ്രദ്ധ നേടിക്കഴിഞ്ഞു.ഒരു മലയാളി ആദ്യമായാണ് ഇത്തമൊരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്നത്. കൊച്ചി എളമക്കര സ്വദേശിയായ ജിബിന്‍ കൊച്ചിയില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനി നടത്തുകയാണ്. കമ്പനി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ജിബിന്‍ ചിത്രത്തിന്റെ അണിയറക്കാരുമായി പരിചയത്തിലായത്. ജോണ്‍ ഡേവിഡ് വാര്‍ഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments