ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി അവതരിപ്പിക്കുന്ന മധുര്‍ ഭണ്ഡാര്‍ക്കര്‍ ചിത്രം ‘ഇന്ദു സര്‍ക്കാരി’നെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഇത് പൂര്‍ണമായും സ്‌പോര്‍സര്‍ ചെയ്യപ്പെട്ട സിനിമയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും സംഘടനയെയും തങ്ങള്‍ക്ക് അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
തെറ്റായ ചിത്രീകരണങ്ങളെ’ അംഗീകരിക്കാനാകില്ലെന്നും ആദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയെ പ്രതിനായകനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തിന്‍റെ പ്രാധാന്യം ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ് ചിത്രത്തിന് പിന്നിലുള്ളതെന്ന് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ പറഞ്ഞു. സുപ്രിയ വിനോദാണ് ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നത്. മകന്‍ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത് നീല്‍ നിതിന്‍ മുകേഷാണ്. ജൂലൈ-28 ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments