സല്മാന് ഖാന് ചിത്രം ട്യൂബ് ലൈറ്റിന് കേരളത്തില്‍ വിലക്ക്. സല്മാന് ഖാന്റെ നേതൃത്വത്തിലുള്ള എസ് കെ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. മള്‍ട്ടിപ്ളെക്സുകളില്‍ റംസാന് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന തീരുമാനവുമായി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന നേരത്തെ രംഗത്ത് എത്തിയിരുന്നു, അതിനു പിന്നാലെയാണ് സല്മാന് ചിത്രം തടയുമെന്ന പ്രഖ്യാപനമെത്തിയത്. മള്‍ട്ടിപ്ലെക്സുകളടക്കം കേരളത്തിലെ നിരവധി തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനാണ് തിരിച്ചടി നേരിട്ടത്. മള്‍ട്ടിപ്ലെക്സില്‍ റംസാന് സീസണില്‍ ഒരു സിനിമയും നല്‍കരുതെന്ന വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും തീരുമാനത്തെ അവഗണിച്ചതാണ് ചിത്രം വിലക്കാനുള്ള കാരണം. മള്‍ട്ടിപ്ലെക്സ് ഒഴികെയുള്ള ഒരു കേന്ദ്രങ്ങളിലും ചിത്രം റിലീസ് ചെയ്യേണ്ട എന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും. വിതരണ വിഹിതത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മള്‍ട്ടിപ്ലെക്സുകള്‍ക്ക് ഈദ് റിലീസുകള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കേരളത്തിലെ വിതരണക്കാരും നിര്‍മ്മാതാക്കളും.
Post Your Comments