എന്നും വ്യത്യസ്തതകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആളാണ് അമീർ ഖാൻ. അത് ജീവിതത്തിലായാലും സിനിമയിലായാലും. ഈ തവണ പിതൃദിനത്തിലും വ്യത്യസ്‌തകൾ കൊണ്ടുവന്നിരിക്കുകയാണ് അമീർ. മൂന്നു കുട്ടികളുടെ അച്ഛൻ മാത്രമല്ല താഹിര്‍ ഹുസൈന്റെ മകന്‍ കൂടിയാണ് എന്ന് ഓർമപ്പെടുത്തലുമായാണ് അമീർ ഈ തവണ രംഗത്തെ എത്തിയിരിക്കുന്നത്.
അമീർ മറ്റ് താരങ്ങളെപ്പോലെ സ്വകാര്യ നിമിഷങ്ങളുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കാറില്ല. എന്നാൽ ഈ പിതൃദിനത്തിൽ അധികം ആരും കണ്ടിട്ടില്ലാത്ത അച്ഛനൊപ്പം നിൽക്കുന്ന കുട്ടി അമീറിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് അമീർ പിതൃദിനം ആഘോഷിച്ചത്. അതോടൊപ്പം അമീറും മൂത്ത മകന്‍ ജുനൈദ് ഖാനും ഇളയമകന്‍ കുഞ്ഞ് ആസാദ് റാവുവും ഒരു ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments