ബി ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ ടീമിന്റെ ‘വില്ലന്‍’ വലിയ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രം മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ അവകാശമാണ് ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഓഡിയോ വിപണിയില്‍ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
അടുത്ത മാസം അവസാനത്തോടെ റിലീസിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാഗമണ്ണില്‍ പൂര്‍ത്തിയായി. മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ സംഘടന രംഗങ്ങളുടെ മുഖ്യ സൂത്രധാരന്‍ പീറ്റര്‍ ഹെയ്നാണ് . മഞ്ജു വാര്യര്‍ നായികാകുന്ന ചിത്രത്തില്‍ തമിഴ് താരം വിശാലും, ഹന്‍സികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Post Your Comments