CinemaGeneralKeralaLatest NewsNEWS

ബാല താരങ്ങളെ അഭിനയിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സർക്കാർ

കുട്ടികളെ സീരിയലുകളിലും മറ്റും ദീർഘകാലം അഭിനയിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സർക്കാർ. ബാലവേല നിരോധന നിയമപ്രകാരം കുട്ടികളെ വിശ്രമമില്ലാതെ അഭിനയിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.

ഗസറ്റിലെ നിർദ്ദേശപ്രകാരം കുട്ടികളെ അഞ്ചു മണിക്കൂറിലേറെയോ വിശ്രമമില്ലാതെ മൂന്ന്‌ മണിക്കൂറിൽ കൂടുതലോ അഭിനയിപ്പിക്കാൻ പാടില്ല. മാധ്യമങ്ങളിൽ കുട്ടികൾ ഉൾപ്പെടുന്ന പരിപാടികളുടെ നിർമ്മാതാക്കൾ ജില്ലാ കളക്ടറുടെ മുൻ‌കൂർ അനുവാദം വാങ്ങിയിരിക്കണം. കൂടാതെ അഭിനയിക്കുന്ന കുട്ടികളുടെ ലിസ്റ്റ്, മാതാപിതാക്കളുടെ സമ്മതപത്രം, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചുമതലപ്പെട്ട ആളുടെ പേര് എന്നീ വിവരങ്ങളും നൽകണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നതിന് തെളിവും കളക്ടറുടെ മുന്നിൽ സമർപ്പിക്കണം.

കൂടാതെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാകുന്നതിനോടൊപ്പം അവരുടെ വിദ്യാഭ്യാസം തടസപ്പെടുന്നില്ല എന്നും ഉറപ്പു വരുത്തുക. അഞ്ചു കുട്ടികൾക്ക് ഒരു ഇൻചാർജ് എന്ന വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. പ്രതിഫലത്തിന്റെ 20 % കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ കിട്ടത്തക്ക വിധം കുട്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ഗസറ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button