
അറുപത്തിനാലാമത് തെന്നിന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരങ്ങൾ മലയാളത്തിൽ നിവിൻ പോളിയും നയൻ താരയും സ്വന്തമാക്കി. ആക്ഷൻ ഹീറോ ബിജുവിലെ എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തിലൂടെ ആണ് നിവിൻ പോളി ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.
2016 ൽ പുറത്തിറങ്ങിയ പുതിയ നിയമത്തിലെ വാസുകി എന്ന
കഥാപാത്രത്തിലൂടെയാണ് നയൻ താര മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
ദേശീയ അവാർഡ് നേടിയ മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ. ഇത് കൂടാതെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും, മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ബിജബാലും സ്വന്തമാക്കി.
കലി, കമ്മട്ടിപ്പാടം എന്നി സിനിമയിലെ അഭിനയത്തിന് ദുൽകർ സൽമാനും പുരസ്‌കാരം ലഭിച്ചു. സഹനടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനും സഹ നടിക്കുള്ള പുരസ്‌കാരം അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് ആശ ശരത്തും കരസ്ഥമാക്കി.
Post Your Comments