
കൊച്ചി മെട്രോ എന്ന സ്വപ്നത്തേരിലേറി കേരളം യാത്രതുടങ്ങി. കൊച്ചി മെട്രോ എന്നു൦ വ്യത്യസ്‌തകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ്. മെട്രോ അഗതികൾക്കും അനാഥർക്കുമായി ഒരുക്കിയ സ്നേഹ യാത്രയിൽ അതിഥിയായി എത്തിയത് മറ്റാരുമല്ല രജിഷ വിജയൻ ആണ്. അവർക്കൊപ്പം ചിലവൊഴിച്ച നിമിഷങ്ങളെ വീഡിയോയിലൂടെ ഫേസ് ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ മികച്ച നടി.
നിരവധി സുന്ദരിമാരുടെ കൂടെയാണ് താൻ യാത്ര ചെയ്യുന്നതെന്നു പറഞ്ഞു തുടങ്ങുന്ന വീഡിയോയിൽ സഹയാത്രികർക്കൊപ്പം മെട്രോ യാത്ര ആസ്വദിക്കുന്ന താരത്തെയും കാണാം. മെട്രോയിൽ യാത്ര ചെയ്യുന്നതിനൊപ്പം അതിനെ സംരക്ഷിക്കണം എന്നും ഓര്മിപ്പിക്കുന്നുണ്ട് രജിഷ ദൃശ്യത്തിൽ.
Post Your Comments