വെള്ളിവെളിച്ചത്തിന്റെ മായിക ലോകം ചതിക്കുഴികളും കോക്കസും നിറഞ്ഞതാണെന്നു പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ബോള്‍ഡ് നായിക്ക റിമ കല്ലിങ്കലും സിനിമാ മേഖലയിലേ ചില പ്രശ്നങ്ങള്‍ തുറന്നു പറയുന്നു. നടിമാരെ മലയാള സിനിമയിൽ ഒതുക്കുന്നുണ്ടെന്നും പ്രതികരിക്കുന്നവരെ റോള്‍ നഷ്ടപ്പെടുത്തിയും മറ്റും ഒറ്റപ്പെടുത്തുന്നുണ്ടെന്നും റിമ പറയുന്നു.
രണ്ടു തവണ തനിക്കും അത്തരം ചില വിലക്കുകള്‍ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായതായി താരം വെളിപ്പെടുത്തി. ടി.വി ഷോ ചെയ്യുന്നു എന്നു പറഞ്ഞായിരുന്നു ആദ്യം വിലക്കിയത്. ഒരു കാരവൻ ചോദിച്ചതിന് ഭയങ്കര പ്രശ്നം ഉണ്ടായതാണ് രണ്ടാമത്തേത്.
ഒരു വനിതാ വോളിബോൾ താരത്തിന്റെ കഥ പറയുന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട് താന്‍. അതിൽ നായകനാവാമോയെന്ന് ഒരു നടനോട് ചോദിച്ചപ്പോള്‍ നായകന് പ്രാധാന്യമുള്ള സിനിമകളിലേ അഭിനയിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നു റിമ പറയുന്നു. ഇക്കാര്യത്തിൽ കുഞ്ചാക്കോ ബോബൻ മാത്രമാണ് ഒരപവാദമെന്നും റിമ വെളിപ്പെടുത്തി. ആ അർത്ഥത്തിൽ കുഞ്ചാക്കോ ബോബൻ ഒരു പ്രതിഭാസമാണെന്നും റിമ പറഞ്ഞു. നായകന്മാരെ പോലെ നായികമാരും ഇങ്ങനെ പറഞ്ഞാൽ എന്താവും സ്ഥിതിയെന്നും റിമ ചോദിച്ചു.
Post Your Comments