
വിഷ്ണു വിശാലും അമലാപോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് രാക്ഷസന്. ചിത്രീകരണം തുടങ്ങിയ ശേഷം ചിത്രത്തിന്റെ പേര് ഇത് മൂന്നാം തവണയാണ് മാറ്റുന്നത്. ‘സിന്‍ഡ്രല്ല’ എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയത്, രണ്ടാമത് ‘മിന്മിനി’ എന്ന പേര് നല്കി. വീണ്ടും ‘രാക്ഷസന്’ എന്ന പേരിലേക്ക് മാറ്റിയിരിക്കുകയാണ് ചിത്രം. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകന് രാംകുമാറാണ്. ചിത്രത്തില്‍ ഒരു അധ്യാപികയുടെ വേഷത്തിലാണ് അമലാ പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന് ശക്തമായ ഒരു പേര് വേണം എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു പേര് സ്വീകരിച്ചതെന്ന് സംവിധായകന് വ്യക്തമാക്കി.
Post Your Comments