BollywoodCinemaGeneralNEWSWOODs

മുന്‍കാമുകനെ ബ്ലോക്ക് ചെയ്ത് നടി സോഫിയ

 

സെലിബ്രിറ്റികളുടെ പേര് എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. അങ്ങനെ ബോളിവുഡില്‍ എന്നും ചര്‍ച്ചയായ ഒരു പ്രണയ ഗോസിപ്പ് ആയിരുന്നു മോഡലും നടിയുമായിരുന്ന സോഫിയ ഹയാതിന്റെയും രോഹിത് ശര്‍മ്മയുടെയും ബന്ധം. ചര്‍ച്ചയും വാര്‍ത്തയും വന്‍ തോതില്‍ പ്രചരിക്കപ്പെട്ടതോടെ സംഭവത്തിന് വിശദീകരണവുമായി സോഫിയ തന്നെ രംഗത്തെത്തിയിരുന്നു.

താനും രോഹിത്തും പ്രണയത്തിലായിരുന്നുവെന്നു തുറന്നു സമ്മതിച്ച താരം ഇപ്പോള്‍ ബന്ധമില്ലെന്നും ട്വീറ്റ് ചെയ്തു. മാത്രമല്ല ഇനി താന്‍ പ്രണയിക്കുകയാണെങ്കില്‍ അതൊരു മാന്യനെയായിരിക്കും എന്നും സോഫിയ അന്ന് പ്രഖ്യാപിച്ചു. പിന്നീട് സ്വയം പ്രഖ്യാപിത സന്യാസിയെന്ന പേരില്‍ കഴിഞ്ഞ സോഫിയ കുറച്ചുകാലത്തെ സന്യാസത്തിന് ശേഷം റുമാനിയന്‍ സ്വദേശിയായ വ്‌ലാദുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം കഴിക്കുക്കയും ചെയ്തു.

ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്ന സോഫിയ മുന്‍കാമുകന്‍ രോഹിത്തിനെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവസാനം ഞാന്‍ അയാളെ ബ്ലോക്ക് ചെയ്യുന്നുവെന്നാണ് സോഫിയ ട്വിറ്ററില്‍ കുറിച്ചത്. മാത്രമല്ല ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button