CinemaGeneralMollywoodNEWSWOODs

പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി ശാലിന്‍

മലയാളികള്‍ക്കെല്ലാം ഇഷ്ട നടനും റോള്‍ മോഡലുമാണ് മോഹന്‍ലാല്‍. നടി ശാലിന്‍ സോയയ്ക്കും അങ്ങനെ തന്നെ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ശാലിന്‍ സോയ ഏഷ്യനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ശാലിന്‍റെ പഴയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പ്രണവ് മോഹന്‍ലാലിനോടുള്ള ആരാധനയാണ് അഭിമുഖത്തില്‍ ശാലിന്‍ വ്യക്തമാക്കുന്നത്. ഇഷ്ടമുള്ള നടന്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് ശാലിന്‍ പറയുന്നു.എന്നാല്‍ ശാലിന്‍ ഈ അഭിമുഖം നല്‍കിയ സമയം പ്രണവ് സഹസംവിധായകനായിരുന്നില്ല. സിനിമയില്‍ അഭിനയിക്കുമോ എന്ന് പോലും വ്യക്തമല്ലായിരുന്നു.

അത്കൊണ്ട്തന്നെ ശാലിന്റെ ഈ മറുപടി കേട്ട അവതാരകന്‍ അതിന് പ്രണവ് അഭിനയം തുടങ്ങിയിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, പ്രണവ് ലാലേട്ടന്റെ മകനാണ്.. സിനിമയിലേക്ക് വരിക തന്നെ ചെയ്യും എന്ന് ശാലിന്‍ പറയുന്നു. സിനിമയില്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍, പ്രണവിനെ വിവാഹം കഴിക്കുമെന്നും ശാലിന്‍ അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button