CinemaMollywoodNEWS

‘വില്ലന്‍’ പൂര്‍ത്തിയായി, റിലീസിനെത്തുന്നത് പുലിമുരുകന്‍റെ റെക്കോര്‍ഡ് പിന്നിലാക്കി!

ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ചിത്രം വില്ലന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മലയാള സിനിമകണ്ട ഏറ്റവും വലിയ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രം പുലിമുരുകനേക്കാളും പ്രദര്‍ശനശാലകള്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗമണ്ണിലായിരുന്നു സിനിമയുടെ അവസാന ചിത്രീകരണം. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് മാസ്റ്ററാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹൻലാൽ 2 വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. തമിഴ് താരം വിശാലും, ഹാന്‍സികയും തെലുങ്ക്‌ താരം ശ്രീകാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂലൈ അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button