സിനിമാ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാതാ പിതാക്കളെ കുറ്റപ്പെടുത്തി സംവിധായകന്‍ വിനയന്‍ രംഗത്ത്. പ്രമുഖ താരങ്ങളുടെ സിനിമകളില്‍ അവസരം നല്‍കാമെന്ന് പ്രലോഭനം ചെലുത്തി ദിനംപ്രതി ആളുകള്‍ പറ്റിക്കപ്പെടുകയാണ്. ഇത്തരക്കാര്‍ വളരാന്‍ കാരണം മാതാപിതാക്കളെന്നു വിനയന്‍ പറയുന്നു. ഒരു പരസ്യം കണ്ടാല്‍ ഉടന്‍ ചാടി പുറപ്പെടാതെ സംവിധായകന്‍ ആരാണ് അയാളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നെല്ലാം ആന്വേഷിക്കണം. എന്നാല്‍ ഇന്ന് ഇത്തരം കാര്യാങ്ങള്‍ അന്വേഷിക്കാതെ കുട്ടികളെ തള്ളിവിടുകയാണ് പല അമ്മമാരെന്നുമാണ് വിനയന്‍ പറയുന്നു. ഇവര്‍ സ്‌കുള്‍ കലോത്സവത്തിന്റെ വാശിയോടെ മകളെ അമ്മ അപരിചിതര്‍ക്ക് മുന്നിലേയ്ക്ക് എത്തിക്കുകയാണെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു.
പ്രണവ് മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം, വൈശാഖ്-മമ്മൂട്ടി ചിത്രം, ഫഫദ് ഫാസില്‍ ചിത്രം തുടങ്ങീ താരങ്ങളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് കാട്ടി വ്യാജ പരസ്യം സോഷ്യല്‍ മീട്ടിയയില്‍ പ്രചരിക്കുകയും ചിലര്‍ തട്ടിപ്പിനിരയാക്കുകയും ചെയ്തിരുന്നു. വ്യാജ പരസ്യം പ്രചരിച്ചപ്പോള്‍ തന്നെ ചിത്രങ്ങളുടെ സംവിധായകര്‍ രംഗത്തെത്തിയിരുന്നു. വിശ്വസ്വനീയമായ രീതിയിലാണ് തട്ടിപ്പുകാര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ താരങ്ങളും സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments