
ദിലീപ് ഷോയ്ക്കൊപ്പം അമേരിക്കയില്‍ പോയി വന്ന നമിത ഈ ഷോയിലൂടെ പലരുടെയും തനിനിറം വ്യക്തമായെന്നു ഒരു ചാനല്‍ പരിപാടിക്കിടയില്‍ അഭിപ്രായപ്പെട്ടു. ഇത് പ്രോഗ്രാമിന്‍റെ പ്രൊമോഷന്‍ വീഡിയോയില്‍ പ്രചരിച്ചത് മുതല്‍ അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി വഴക്കിലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നമിത പ്രമോദ് രംഗത്ത്. നമിതയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും നമിതയുടെ പോസ്റ്ററുകള്‍ക്ക് താഴെ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങിയതോടു കൂടിയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.
നമിതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് നമിത പ്രതികരിച്ചത്. ‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. വലുതായിക്കൂടെ’- നമിത കുറിക്കുന്നു
Post Your Comments