പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ഒരു തലമുറയെ സ്വാധീനിച്ച ചലച്ചിത്രകാരനാണ് ജോണ്‍ അബ്രഹാം. അദ്ദേഹത്തിന്‍റെ അഗ്രഹാരത്തില്‍ കഴുതൈ എന്ന ചിത്രത്തെ അധിക്ഷേപിച്ച് തമിഴ് സംവിധായകന്‍ ഭാരതീരാജ രംഗത്ത്. ആനന്ദവികടനില്‍ നല്കിയ അഭിമുഖത്തിലാണ് ദേശീയ പുരസ്കാരം നേടിയ ‘കഴുത’ സിനിമയെന്നു ജോണ്‍ എബ്രഹാം ചിത്രത്തെ അദ്ദേഹം വിമര്‍ശിച്ചത്.
പതിനാറ് വയിതിനിലേ എന്ന തന്റെ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നഷ്ടമായത് പരാമര്‍ശിക്കവേ ആണ് ഭാരതിരാജയുടെ പരാമര്‍ശം.
ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളിലെ വിശ്വാസ്യതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഭാരതിരാജയുടെ വിമര്‍ശനം. പതിനാറ് വയതിനിലേ എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് ദേശീയ പുരസ്‌കാരം ലഭിച്ചത് അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയ്ക്കാണ്. ജൂറിയെ സ്വാധീനിച്ചാണ് ഈ സിനിമ അവാര്‍ഡ് നേടിയതെന്നാണ് ഭാരതിരാജയുടെ വിമര്‍ശനം.
2013 ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായിരുന്നു ഭാരതിരാജ. മത്സരത്തിനെത്തിയ 85 സിനിമകളില്‍ ഭൂരിഭാഗവും ജൂറി ചെയര്‍മാന്‍ ഭാരതിരാജ കണ്ടില്ലെന്ന വിവാദവും ആ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.
Post Your Comments