CinemaInterviewsMollywoodNEWS

മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും ഒന്നിക്കുന്ന സിനിമ? റഹ്മാന്‍ പറയുന്നതിങ്ങനെ

ഒരുകാലത്തെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു റഹ്മാന്‍. മോഹന്‍ലാലും, മമ്മൂട്ടിയും, ശങ്കറുമൊക്കെ അഭിനയിച്ച് തകര്‍ക്കുന്ന കാലത്ത് റഹ്മാനും പ്രേക്ഷക മനസ്സില്‍ ഇടംനേടിയിരുന്നു. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയുമൊക്കെ സഹോദരനായി ഒട്ടേറെ സിനിമകളിലാണ് റഹ്മാന്‍ അഭിനയിച്ചു തകര്‍ത്തത്. തൊണ്ണൂറുകള്‍ കഴിഞ്ഞപ്പോഴേക്കും റഹ്മാന് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. പിന്നീടു വലിയ ഇടവേളയെടുത്ത താരം രഞ്ജിത് ചിത്രം ‘റോക്ക്&റോളി’ലൂടെ തിരിച്ചെത്തിയെങ്കിലും വേണ്ടത്ര രീതിയില്‍ കഥാപാത്രവും, ചിത്രവും ശ്രദ്ധിക്കപ്പെട്ടില്ല. ‘ട്രാഫിക്’ എന്ന സിനിമയിലെ ശക്തമായ വേഷത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ ഇടം നേടിയ റഹ്മാന്‍ ഇന്ന് കോളിവുഡ് സിനിമയിലെയും അവിഭാജ്യ ഘടകമാണ്. ‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന ഹിറ്റ് ചിത്രത്തില്‍ പ്രാധാന്യമേറിയ പോലീസ് ഓഫീസറുടെ വേഷത്തിലാണ് റഹ്മാന്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റഹ്മാനോട് ഒരു മാസികയ്ക് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ ഏറെ ശ്രദ്ധേയമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി.

മമ്മൂട്ടിയുടെ മകനും,റഹ്മാന്‍റെ മകളും ഒന്നിക്കുന്ന ഒരു സിനിമയുണ്ടാകുമോ?എന്നായിരുന്നു ചോദ്യം
റഹ്മാന്‍റെ മറുപടി ഇങ്ങനെ

“ദുല്‍ഖറിന്റെ ഫാനാണ് എന്‍റെ മകള്‍ റുഷ്ദ. അങ്ങനെ ഒരു സിനിമ സംഭവിച്ചാല്‍ സന്തോഷം, എല്ലാം തീരുമാനിക്കുന്നത് മുകളിലുള്ള ഒരാളല്ലേ”. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button