ദിലീപ് ചിത്രം പിക്ക് പോക്കറ്റ് ഉപേക്ഷിച്ചു; കാരണം ഇതാണ്

ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചയായി റിപ്പോർട്ടുകൾ . ദിലീപിന്റെ തിരക്കുകളെ തുടർന്നാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ആളുകളുടെ വിശദീകരണം . എന്നാൽ ഇതു സ്ഥിതീകരിച്ചിട്ടില്ല.

അന്താരാഷ്ട്ര തലത്തിലുള്ള ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പോക്കറ്റടിക്കുന്നതിന് പേരുകേട്ടയാളും സ്വീഡിഷ് വംശജനുമായ യു എസ് ബോബ് ആര്‍ണോയെയാണ് ഈ ചിത്രത്തിൽ ദിലീപിനെ പരിശീലിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്. ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലര്‍ ചിത്രം, പ്രൊഫസര്‍ ഡിങ്കന്‍, രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്നിവയുടെ ചിത്രീകരണം താമസിക്കുമെന്നതിനാലാണ് പിക് പോക്കറ്റിൽ നിന്ന് പിന്മാറിയതെന്നാണ് അറിയാൻ കഴിയുന്നത്.

പിക് പോക്കറ്റ് തമിഴിലേക്കും ചെയ്യാൻ സംവിധായകൻ തീരുമാനിച്ചിരുന്നു.
ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ബാലചന്ദ്രകുമാര്‍.

Share
Leave a Comment