തിരുവനന്തപുരം:കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയുള്ള നിയമയുദ്ധത്തിൽ സംസ്ഥാന സർക്കാരും കക്ഷി ചേരുന്നു.മൂന്ന് ചിത്രങ്ങൾക്കാണ് പ്രദർശന അനുമതി നിഷേധിച്ചത്.
രോഹിത് വെമുലയെക്കുറിച്ചുള്ള ‘അണ്ബെയറബിള് ബീയിംഗ് ഓഫ് ലൈറ്റ്നെസ്’, കശ്മീര്‍ വിഷയം പറയുന്ന ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’, ജെ.എൻ.യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്. സിനിമയുടെ സംവിധായകർ നൽകിയ ഹർജിയിൽ സർക്കാരും പങ്കുകാരാകുമെന്നു മന്ത്രി എ.കെ.ബാലന് അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ പെട്ടന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ നിർമാതാക്കൾ നൽകിയ ഹർജി ചലച്ചിത്ര അക്കാദമിയാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ടതെന്ന് പറഞ്ഞു കോടതി തള്ളിയിരുന്നു
വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതയുടെ ഭാഗമായാണ് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കാണേണ്ടത്. മതനിരപേക്ഷ
സംസ്കാരത്തിനെതിരേയുള്ള അടിയന്തരാവസ്ഥയാണിത്. ഈ സിനിമയുടെ പിന്നണിയില്‍ മലയാളികളുണ്ട്. ഇവരാരും ദേശദ്രോഹികളല്ല. ഇന്ത്യയിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളെക്കുറിച്ചും ജനകീയപ്രക്ഷോഭങ്ങളെക്കുറിച്ചും സിനിമയെടുക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments