
മലയാളികളുടെ മാത്രമല്ല തമിഴകത്തിന്റെയൂം പ്രീയ താരമായിരിക്കുകയാണ് കീർത്തി സുരേഷ്. മുൻനിര നായകന്മാരായ വിജയം,വിക്രം, സൂര്യ, ശിവകാര്‍ത്തികേയന്‍ എന്നിവർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു കീർത്തി . ഇപ്പോൾ കീർത്തിയുടെ ആഗ്രഹം തമിഴ് നാടിന്റെ സ്വന്തം തലക്കൊപ്പം അഭിനയിക്കണം എന്നാണ്. അജിത്തിനൊപ്പം അഭിനയിക്കാൻ സംവിധായകർ കനിയുമോ എന്ന കാത്തിരിപ്പിലാണ് കീർത്തി.
പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെ ആണ് കീർത്തി അഭിനയ ലോകത്തേക്ക് കടന്നു വന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ആയ സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ദുല്‍ഖര്‍ സൽമാനോടൊപ്പമാണ് കീർത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments