അടിയന്തരാവസ്ഥ പ്രമേയമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം പുതിയ ബോളിവുഡ് ചിത്രമാണ്
‘ഇന്ദു സര്‍ക്കാര്‍’. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തില്‍ സുപ്രിയ വിനോദാണ് ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്. മകന്‍ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത് നീല്‍ നിതിന്‍ മുകേഷാണ്. നെഗറ്റിവ് കഥാപാത്രമായിട്ടാണ് സഞ്ജയ് ഗാന്ധിയെ ചിത്രീകരിച്ചിരിക്കുന്നത്. മധുര്‍ ഭണ്ഡാര്‍ക്കറും, അനില്‍ പാണ്ഡെയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments