
മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ് ജൂലൈയിൽ തീയറ്ററുകളിൽ എത്തും. ശ്രീശാന്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ടീം ഫൈവ്. നിക്കി ഗൽറാണി ആണ് നായികയായി എത്തുന്നത്. നവാഗതനായ സുരേഷ് ഗോവിന്ദ് തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രമാണ് ടീം ഫൈവ്. ബൈക്ക് അഭ്യാസികളുടെ കഥ പറയുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. ഒരു ബൈക്ക് അഭ്യാസിയായ അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ബാബു ആന്റണി, അഷ്‌കര്‍ അലി, പേളി മാണി, മകരന്ദ് ദേശ്പാണ്ഡേ, രാജീവ് രംഗന്‍, മഞ്ജു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സൈലബസ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാണ് നിര്‍മ്മാണം. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്
Post Your Comments