CinemaGeneralIndian CinemaMollywoodNEWSWOODs

ജീവിത പങ്കാളിയെ പരിചയപ്പെടുത്തി സംവിധായകന്‍ ബേസില്‍ ജോസഫ്

 

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എങ്കിലും ബേസില്‍ വധുവിന്റെ പേര് സസ്‌പെന്‍സായി നിര്‍ത്തിയിരിക്കുകയായിരുന്നു . ഇപ്പോള്‍ ആ സസ്‌പെന്‍സ് പൊളിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബേസില്‍.

എലിസബത്ത് എന്ന എലിയോടൊപ്പം നില്‍ക്കുന്ന ചിത്രത്തിന് ബേസില്‍ നല്‍കുന്ന കാപ്ഷന്‍ ഇങ്ങനെ… ‘ ഇത് എലിസബത്ത് . എലി എന്ന് വിളിക്കും .ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു . കല്യാണം . പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ . ?? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് . അനുഗ്രഹിക്കണം’ ബേസില്‍ പോസ്റ്റില്‍ കുറിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button