മാധൂര്‍ ഭണ്ഡാർക്കർ തന്റെ സിനിമയിൽ നിന്നും ലോകസുന്ദരിയെ മാറ്റിയത് ബോളിവുഡിൽ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഐശ്വര്യ റായിയെ പുറത്താക്കിയ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി സംവിധായകന് മാധൂര്‍ ഭണ്ഡാർക്കർ രംഗത്തെ എത്തിയിരിക്കുകയാണ്. ഐശ്വര്യ ഗര്‍ഭിണിയായത് കൊണ്ടായിരുന്നു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിടുമ്പോള്‍ ഐശ്വര്യ നാലുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് സംവിധായകന് മാധൂര്‍ ഭണ്ഡാർക്കർ പറയുന്നത്. ഒരു ഗര്‍ഭിണിക്ക് അഭിനയിക്കാന്‍ പറ്റിയ വേഷമായിരുന്നില്ല സിനിമയിലേത്. ചിത്രീകരണത്തിനിടെ മറ്റ് താരങ്ങള്‍ പുകവലിക്കുന്ന രംഗങ്ങളുണ്ട് അവയെല്ലാം ഗര്‍ഭിണികളുടെ ആരോഗ്യത്തിനെ ബാധിക്കുന്ന കാര്യമായിരുന്നെന്നാണ് സംവിധാകന് പറയുന്നത്.
താന്‍ മാതൃത്വത്തെ ബഹുമാനിക്കുന്ന ആളാണെന്നും ഒരു അമ്മയാവാന്‍ പോവുന്ന സമയത്തും ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വലിയ ആദരവാണ് നല്‍കേണ്ടതെന്നും മാധൂര്‍ പറയുന്നു.
ഹീറോയിന് എന്ന സിനിമയില്‍ നിന്നായിരുന്നു ഐശ്വര്യ പുറത്താക്കിയത്. തന്റെ സിനിമയില്‍ നിന്നും നടിയെ മാറ്റിയതിന് ശേഷം താന്‍ ഓഫീസില്‍ ഒറ്റക്കിരിക്കുകയായിരുനെന്നും, ചെയ്തത് ശരിയാണെന്ന് ബോധ്യമുളളത് കൊണ്ടും മനസാക്ഷിയെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറിയില്ലെന്നും അദ്ദേഹം പറയുന്നു. പിന്നീട് കരീന കപൂറിനെ നായികയാക്കി 2012 ചിത്രം പുറത്തിറക്കുകയായിരുന്നു
Post Your Comments