BollywoodCinemaIndian CinemaMovie Gossips

ഇതാണ് അനുരാഗ് കശ്യപിന്റെ പുതിയ കൂട്ടുകാരി

ബോളിവുഡിൽ എന്നും വ്യത്യസ്തതകൾ മാത്രം സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. ജീവിതത്തിലും വ്യത്യസ്തമായ പാതകൾ തുടരുന്ന കശ്യപിന് കൂട്ടായി മറ്റൊരു പെൺകുട്ടി എത്തിയിരിക്കുകയാണ്. കുറച്ചുകാലമായി ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന കശ്യപിന് കൂട്ടായി എത്തിയത് 22 വയസുകാരിയായ ശുഭ്ര ഷെട്ടിയാണ് . ഇരുവരും പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഇൻസ്റ്റാഗ്രാം ചിത്രത്തിലൂടെ അവയ്ക്കു വിരാമമിട്ടിരിക്കുകയാണ്.

2003 ലായിരുന്നു അനുരാഗ് കശ്യപിന്റെ ആദ്യ വിവാഹം. പ്രശസ്ത എഡിറ്റര്‍ ആരതി ബാലാജിയായിരുന്നു ആദ്യഭാര്യ. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം വേര്പിരിഞ്ഞതിനു ശേഷം നടി കല്‍ക്കി കെക്‌ലിനെ വിവാഹം ചെയ്തു. ആ ബന്ധവും അധികം നീണ്ടുനിന്നില്ല.


22 കാരിയായ ശുഭ്രയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്ത കശ്യപിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തിയതെങ്കിലും തെന്നിന്ത്യൻ സിനിമ പ്രവർത്തകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് കശ്യപ്.

shortlink

Related Articles

Post Your Comments


Back to top button