
ബാഹുബലിയിലെ ദേവസേനയെ അവിസ്മരണീയമാക്കിയ അനുഷ്ക മറ്റൊരു ചരിത്ര സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. മഹാഭാരതത്തിന് വേണ്ടിയാണ് അനുഷ്കയുടെ കാത്തിരിപ്പ്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് വെള്ളിത്തിരയിലെ ഭീമനെ കാണാന്‍ കാത്തിരിക്കുകയാണെന്ന് താരം വ്യക്തമാക്കിയത്. ‘മഹാഭാരതം’ ഇറങ്ങി കഴിയുമ്പോള്‍ മോഹന്‍ലാല്‍ സാര്‍ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി മാറുമെന്നും അനുഷ്ക പറയുന്നു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങള്‍ക്ക് ദൈവതുല്യാരാണെന്നും, അതിനാല്‍ ആ വേഷങ്ങള്‍ അവതരിപ്പിക്കുന്നവരെ പ്രേക്ഷകര്‍ ദൈവതുല്യരായി കാണുമെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
Post Your Comments