
ദുല്ഖറിന്റെ മൂന്നാമത് തമിഴ് ചിത്രം വരുന്നു. ആര്‍എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന റോഡ് മൂവിയിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. റോഡ് മൂവി ഗണത്തിലുള്ള കോളിവുഡ് ചിത്രം വിരളമാണ്. ചിത്രത്തിൽ നാല് നായികമാരുണ്ടാവും. ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ ജോര്‍ജ് സി വില്യംസ് ആണ്. കെനന്യ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും.
Post Your Comments