രൺവീർ കത്രീനയെ കൈവിട്ടത് ആർക്കുവേണ്ടി എന്ന ചോദ്യമാണ് ഇപ്പോൾ സിനിമ രംഗത്തെ ചര്‍ച്ച. കത്രീനയുടെ പുതിയ ചിത്രത്തില്‍ നിന്നും രൺവീർ പിൻവാങ്ങാൻ കാരണം ദീപികയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. രൺവീർ ദീപികയും തമ്മിലുള്ള പ്രണയം ബോളിവുഡിനകത്തും പുറത്തും പരസ്യമായ രഹസ്യമാണ്. അതുപോലെ പരസ്യമായ രഹസ്യമാണ് ദിപീകയും കത്രീനയും തമ്മിലുള്ള ശത്രുതയും.
നിത്യ മെഹ്റയുടെ ബാര്‍ ബാര്‍ ദേഘോ എന്ന ചിത്രത്തില്‍ നിന്നാണ് രൺവീർ പിന്മാറിയാതെ. സോയ അക്തര്‍ രൺവീറിനോട് ഇതേകുറിച്ച് സംസാരിച്ചിരുന്നെങ്കിലും ഉപയോഗമുണ്ടായില്ല. രൺവീറിന്റെ പിന്മാറ്റത്തെ തുടർന്ന് കത്രീനയ്ക്കിപ്പോള് നായകനെ തിരയുകയാണ് അണിയറ പ്രവർത്തകർ. എന്നാൽ കത്രീനയുള്ളതിനാലാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന വാർത്ത രൺവീർ നിഷേധിച്ചു.
ദീപികയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. താനും കത്രീനയും തമ്മില്‍ ശത്രുതയിലാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ദീപിക പറയുന്നത്.
തനിക്കിപ്പോഴും കത്രീനയോട് ഇഷ്ടമാണെന്നും എന്നാല്‍ നമ്മള് ഇഷ്ടപ്പെടുന്നവര്‍ തിരിച്ചും അതുപോലെ ഇഷ്ടപ്പെടണമെന്നില്ലല്ലോ എന്നും ദീപിക പറഞ്ഞു. കത്രീനയുമായി നല്ല ബന്ധത്തിലാണെങ്കില്‍ പിന്നെന്തിനാണ് ബാര്‍ ബാര്‍ ദേഘോയില് നിന്നും രൺവീർ പിന്മാറിയത് എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ചോദ്യം. ദീപികയെ സന്തോഷിപ്പിക്കാനാണ് ഈ പിന്മാറ്റമെന്നാണ് പറയപ്പെടുന്നത്.രൺവീർ പിന്മാറിയെങ്കിലും നിരവധി ചിത്രങ്ങൾ ഉണ്ട് കത്രീനയുടെ കൈയിൽ. സൽമാൻ ഖാന്റെ ഏക താ ടൈഗറിന്റെ രണ്ടാം ഭാഗം, രൺവീർ കപൂറിന്റെ അനുരാഗ് ബസു ചിത്രം ജഗ്ഗ ജസൂസ്, ആനനദ് എല്‍.റായിയുടെ ഷാരൂഖ് ചിത്രം, ആമിര്‍ ഖാന്റെ തഗ്സ് ഹിന്ദുസ്ഥാന്‍ ന്നിവയാണ് കത്രീനയുടെ പുതിയ ചിത്രങ്ങള്‍.
Post Your Comments