
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള റിമ കല്ലിങ്കല്‍ നായിക പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിക്കാത്ത നായകന്മാര്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരാള്‍ മാത്രമല്ല എല്ലാ നടന്മാരും ഇത്തരം മനോഭാവം ഉള്ളവരാണെന്നാണ് റിമയുടെ വാദം. കുഞ്ചാക്കോ ബോബന് മാത്രമാണ് അതിനൊരു അപവാദമെന്നും താരം പ്രതികരിച്ചു. റിമ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു റിമയുടെ തുറന്നുപറച്ചില്‍. തന്റെ സിനിമയിലേക്ക് ഒരു നായകനെ സമീപിച്ചപ്പോഴാണ് ഇത്തരം അനുഭവം നേരിട്ടതെന്നും താരം വിശദീകരിച്ചു.
Post Your Comments