ശുചിത്വത്തിന്റെ പാതയിലേക്ക് ജനങ്ങളെ കൈപിടിച്ചെത്തിക്കാൻ ബോളിവുഡിന്റെ സൂപ്പർ താരം സൽമാൻ ഖാൻ. മുംബൈയിൽ 3000 ടോയ്‌ലറ്റുകൾ പുനർനിർമിക്കാൻ തയാറെടുക്കുകയാണ് താരം. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷന്റെ (ബി എം സി ) തുറസ്സായ മല വിസർജ്ജനത്തിനെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ടോയ്‌ലറ്റുകൾ പുനർനിർമിക്കുക. മുംബെയിലെ ആരെ കോളനി നിവാസികൾക്കാണ് ടോയ്‌ലറ്റുകൾ പുനർനിർമിച്ചു നൽകുന്നത്.
3000 ത്തോളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ് ആരെ കോളനി. ഒരു കുടുംബത്തിലും ഏഴ് മുതൽ എട്ടുവരെ അംഗങ്ങളും. ഇവിടെ നിലവിൽ ടോയ്‌ലറ്റുകൾ ഉള്ള വീടുകളിൽ വെള്ളം എത്തിച്ചു നവീകരിക്കും. ഇല്ലാത്ത വീടുകളുടെ സ്ഥല ലഭ്യത നോക്കി പുതിയത് നിർമിച്ചു നൽകുമെന്നും ബി എം സിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ സൽമാൻ ഖാൻ പറഞ്ഞു.
പുതിയ പദ്ധതിയുടെ ഭാഗമായി സൽമാൻ ഖാൻ കോളനി സന്ദർശിച്ചു .രണ്ടാമത്തെ തവണയാണ് സൽമാൻ ആരെ കോളനിയിൽ എത്തുന്നത്. നേരത്തെ ആറ് സീറ്റുകളുള്ള അഞ്ച് മൊബൈൽ ടോയ്‌ലറ്റുകൾ സൽമാൻ ബി എം സി വഴി കോളനിയിലെത്തിച്ചിരുന്നു. അതിന്റെ ഭാഗമായി ആയിരുന്നു ആദ്യ സന്ദർശനം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമേ ഉള്ളു എന്നും ഇതൊരു തുടക്കം മാത്രമാണെന്നും സൽമാൻ ഖാൻ അറിയിച്ചു.
Post Your Comments