വിഎ ശ്രീകുമാര്‍ എംടിയുടെ ‘രണ്ടാമൂഴം’ നോവല്‍ സിനിമയായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ഈ ബിഗ്ബഡ്ജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം കേരളക്കരയില്‍ തേരോട്ടം നടത്തിയത്. രാജമൗലിയുടെ ഉഗ്രന്‍ മേക്കിംഗായിരുന്നു സിനിമയുടെ ആകര്‍ഷണം. മഹാഭാരതം സിനിമയാക്കണമെന്ന ആഗ്രഹവുമുയി രാജമൗലിയും രംഗത്തെത്തിയിരുന്നു. പരസ്യസംവിധായകനെന്ന നിലയില്‍ വിഎ ശ്രീകുമാര്‍ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മഹാഭാരതം പോലെ ആയിരം കോടി ബഡ്ജറ്റുള്ള ഒരു വലിയ ചിത്രത്തെ ആദ്ദേഹം എങ്ങനെ സ്ക്രീനില്‍ അവതരിപ്പിക്കും എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. സിനിമാ മേഖലയില്‍ വിഎ ശ്രീകുമാര്‍ നവാഗതനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ചിത്രം ചെയ്യുമ്പോള്‍ പരിചയസമ്പത്ത് മുഖ്യമാണ്. ‘ബാഹുബലി’ കണ്ടു അമ്പരന്ന പ്രേക്ഷകര്‍ക്ക് രാജമൗലിയുടെ സംവിധാനത്തില്‍ രണ്ടാമൂഴം ബിഗ് സ്ക്രീനില്‍ എത്തുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നത് പരമമായ സത്യമാണ്. രാജമൗലി-മോഹന്‍ലാല്‍-എംടി ഇത് തന്നെയാണ് പ്രേക്ഷകര്‍ സ്വപ്നം കാണുന്ന മഹാഭാരത ചിത്രമെന്നതില്‍ തര്‍ക്കമില്ല.
Post Your Comments