ഈ വര്‍ഷത്തെ ദീപാവലി റിലീസായി നിശ്ചയിച്ചിരുന്ന ‘യന്തിരന് 2’ അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിയത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചെങ്കിലും ചിത്രത്തിന്റെ വൈകിയുള്ള റിലീസ് പദ്ധതിക്ക് ചില പ്ലാനുകള്‍ ഉണ്ടെന്നത് വ്യക്തമാണ്. സിനിമയുടെ ടെക്നിക്കല്‍ വശങ്ങള് കൂടുതല്‍ മികച്ചതാക്കാന്‍ അണിയറ ടീമിന് ഈ സമയപരിധി ഉപയോഗപ്പെടും . പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലെ ഗ്രാഫിക്സ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ നന്നായി പ്രയോജനപ്പെടുത്താനുള്ള സമയവും വേണ്ടുവോളം ലഭിക്കും. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം നേട്ടം കുറിച്ച ‘ബാഹുബലി’യുമായിട്ടാണ് യന്തിരന് 2വിന്റെ ബോക്സോഫീസ് മത്സരമെന്നത് തീര്‍ച്ചയാണ്.
ഷങ്കര്‍-യന്തിരന് ടീമിന്റെ യന്തിരന് 2 അടുത്ത വര്‍ഷം റിലീസിനെത്തുമ്പോള്‍ ബാഹുബലിയുടെ റെക്കോര്‍ഡ് പിന്നിലാക്കുക എന്നൊരു ദൗത്യം കൂടി അവര്‍ക്കുണ്ട്.
Post Your Comments