പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സന്തോഷ് പണ്ഡിറ്റ് എത്തി. വിദ്യാഭാസവും ജീവിത സാഹചര്യവും നഷ്ടമായ ഒരു സമൂഹത്തിനു കൈത്താങ്ങായിയാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഒരിടത്ത് അന്ധകാരമുണ്ടെങ്കില്‍ അത് ആരുണ്ടാക്കി, എങ്ങിനെ ഉണ്ടാക്കി എന്നൊന്നും ചിന്തിക്കാതെ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചാല്‍ വെളിച്ചം പകരാനാകുമെന്ന് എന്റെ അമ്മ പറഞ്ഞതാണ് എന്ന് പണ്ഡിറ്റ് പറഞ്ഞു.
ഇവിടുത്തെ ആളുകൾ വളരെ ബുദ്ധിമുട്ടിലാണ് ജീവിക്കുന്നത്. ചോർച്ചയുള്ള വീടുകളിലാണ് ഇവർ ജീവിക്കുന്നതിനു അവർക്കുവണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല. കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകവും ഫീസും നല്‍കാന്‍ സാധിച്ചു. പ്ലസ് ടു കഴിഞ്ഞും ഇവിടുത്തെ കുട്ടികൾക്ക് പഠിക്കണം എന്നു ആഗ്രഹം ഉണ്ട് എന്നാൽ പണം ഇല്ലാത്തതുകൊണ്ട് അതിനു സാധികുന്നില്ല. ഞാന്‍ അംബാനിയുടെ മകനൊന്നുമല്ല. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിങ്ങളും മുന്നോട്ട് വരണം എന്നും പണ്ഡിറ്റ് പറഞ്ഞു. ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കുവാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതല്‍ സഹായങ്ങളുമായ് ചെല്ലുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു
Post Your Comments