
മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന പാ രഞ്ജിത്ത് -രജനി ടീമിന്‍റെ ‘കാല’യില്‍ ഹുമ ഖുറേഷി നായികയാകും. ഹുമയുടെ ആദ്യ കോളിവുഡ് ചിത്രമാണിത്. രജനീകാന്തിന്റെ നായികയായി തമിഴില്‍ അരങ്ങേറാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ‘വൈറ്റ്’ എന്ന മലയാള സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി ഹുമ ഖുറേഷി അഭിനയിച്ചിരുന്നു. മുംബൈയുടെ അധോലോക പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ധനുഷാണ്.
Post Your Comments