വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന അടുത്ത ചിത്രം ഒടിയന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ചിത്രീകരണത്തിനുള്ള മുന്നൊരുക്കങ്ങളൊക്കെ അവസാനഘട്ടത്തിലെത്തിയാതായി അണിയറ പ്രവർത്തകര്‍ വ്യക്തമാക്കി . ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എം ജയചന്ദ്രനാണ്. മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഒരു നിർണ്ണായകമായ വേഷമാകും ചിത്രത്തിലേതെന്ന് ശ്രീകുമാര്‍ മേനോന് സൂചിപ്പിച്ചു. ചിത്രം ഒരു മാജിക്കൽ റിയലിസം സമീപനമായിരിക്കും സ്വീകരിക്കുക. ഫാന്റസി സ്വഭാവമുള്ള ഒരു ത്രില്ലറായി ആയിരിക്കും ചിത്രമെന്നാണ് വിവരം. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ് ശക്തമായ പ്രതിനായക വേഷത്തിലെത്തുന്നു.
ദേശീയ പുരസ്കാര ജേതാവായ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിക്കുന്നത്. പുലിമുരുകനിലൂടെ ശ്രദ്ധേയനായ പീറ്റർ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് . 1000 കോടി ബഡ്ജറ്റിലുള്ള മഹാഭാരതം എന്ന സിനിമയ്ക്ക് മുൻപായി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്. എന്തായാലും മലയാള സിനിമാലോകം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്.
Post Your Comments