പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ അനുപമ പരമേശ്വരൻ തന്റെ പുതിയ വീടിനു നൽകിയ പേരാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പേര് മറ്റൊന്നുമല്ല പ്രേമം എന്നത് തന്നെ. ഇരിങ്ങാലക്കുടയിലെ തന്റെ പുതിയവീടിനാണ് അനുപമ പ്രേമം എന്ന് പേര് നൽകിയിരിക്കുന്നത്.
അനുപമയുടെ ആഗ്രഹം പോലെ ഓടുമേഞ്ഞ പഴമയുടെ ഓര്മകൾ അവശേഷിപ്പിക്കുന്ന വീട്. വൈറ്റ്- ബ്രൗൺ കോബിനേഷനിൽ തീർത്ത ഒതുക്കമുള്ള വീടിന്റെ ഗൈറ്റിനോട് ചേർന്ന് തടിയിൽ ചിറകു വിടർത്തി നിൽക്കുന്ന ചിത്ര ശലഭത്തിനുള്ളിൽ കൊത്തിയ പ്രേമം എന്ന പേരും. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേര് എത്തി.
പ്രേമം റിലീസ് ചെയ്‌തു കൃത്യം രണ്ടുവർഷം തികയുന്ന അന്നുതന്നെയായിരുന്നു വീടിന്റെ പാലുകാച്ചും. ലളിതമായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നേരത്തെ വീടിനു പേരിട്ടിരുന്നില്ല. പുതിയ വീട് പണിതപ്പോഴാണ് പേരിടുന്നതിനെ കുറിച്ച് ആലോചിച്ചത്. തന്റെ ജീവിതത്തിൽ വഴിത്തിരിവായ പ്രേമം എന്ന പേര് നല്കിയാലോ എന്ന് അപ്പോഴാണ് ചിന്തിക്കുന്നത് . അച്ഛനും അമ്മയ്ക്കും അനിയനും അതിഷ്ടമായി. വീടിനു പ്രേമം എന്ന് പേരിട്ടതിനെ കുറിച്ച് നടി പറയുന്നു.
ശതമാനം ഭവതി എന്ന ചിത്രത്തിന്റെ വിജയത്തോടെ താരമൂല്യം വർധിച്ച അനുപമ ഇപ്പോള്‍ തിരക്കിലാണ്.
Post Your Comments