CinemaGeneralNEWS

ഇൻഡ്യുഡ് മീഡിയ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു

ഇന്ത്യൻ സിനിമാ വ്യവസായത്തെ ഒരു ആഗോള വേദിയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടു 10 ബില്ല്യൺ ഡോളർ പദ്ധതിയുമായി
ഇൻഡ്യുഡ് അച്ചടി, ദൃശ്യ, ഓൺലൈൻ, റേഡിയോ മാധ്യമങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകർക്ക് അവാർഡുകൾ നൽകി ആദരിച്ചു. വിലപ്പെട്ട സംഭാവനകളും, ചലച്ചിത്ര വ്യവസായത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള നിരന്തരമായ ശ്രമങ്ങളെ പരിഗണിച്ചാണ് അവാർഡുകൾ നൽകിയത്. കാക്കനാട് ഐ.എം.സി ഹാളിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പി പ്രേംചന്ദ് (സ്പെഷ്യൽ കറസ്പോണ്ടന്റ് – മാതൃഭൂമി കോട്ടയം), രാജേന്ദ്രൻ പിള്ള (സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ – ദൂരദർശൻ) എന്നിവരാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

ഇൻഡ്യുഡ് ഫിലിം കാർണിവൽ 2017 ന്റെ മൂന്നാമത്തെ എഡിഷനിൽ രാജ്യത്തെ ഏറ്റവും വലിയ ഫിലിം ആധിഷ്ഠിത പരിപാടികളിൽ ഒന്നാണെന്നു ഫിലിം കാർണിവൽ സ്ഥാപക ഡയറക്ടർ ശ്രീ സോഹൻ റോയ് പറഞ്ഞു

“ദേശീയ അന്തർദേശീയ പ്രതിനിധികളുടെ വലിയ പങ്കാളിത്തം മൂന്നാമത്തെ എഡിഷനിൽ ഉണ്ടായിരിക്കും ലോകത്തെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര സംവിധായകർക്കൊപ്പം നെറ്റ് വർക്കിങ് അവസരങ്ങളും വിനോദ പരിപാടികളും സംപ്രേഷണം ചെയ്യാൻ ഈ പരിപാടി അവസരം ഒരുക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു .മീഡിയ പ്രൊഫഷണലുകൾ അഭിനന്ദനീയമായ രീതിയിൽ അവാർഡുകൾ നല്കാൻ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും ഇൻഡ്യുഡ് മീഡിയ എക്സലൻസ് അവാർഡ് ഏർപ്പെടുത്തി.

ഇൻഡ്യുഡ് മീഡിയ എക്സലൻസ് അവാർഡ് മറ്റ് സ്വീകർത്താക്കൾ:

പ്രത്യേക അംഗീകാരം നൽകി: ഷൈവിൾ സെബാസ്റ്റ്യൻ (ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്), ചന്തു ജഗന്നാഥൻ (റേഡിയോ മാംഗോ 91.9), ബ്രൈറ്റ് സാം റോബിൻസ് (ജീവൻ ടി.വി.), എം.എസ് ദാസ് (സിനിമ മംഗളം), ഡയാന സിൽവെസ്റ്റർ (ഏഷ്യാനെറ്റ്), കെ. പ്രദീപ് (ദി ഹിന്ദു) , ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), രൺജി കുര്യാക്കോസ് (മലയാള മനോരമ), സജീവ് വേലായുധൻ (മനോരമ ന്യൂസ്).

പ്രൊഫഷണൽ എക്സലൻസ്

പ്രീതാ (കൈരളി ടി.വി), മിഥുൻ രമേഷ് (ഹിറ്റ് എഫ്.എം 96.7), ദിനു പ്രകാശ് (മനോരമ ന്യൂസ്), ബീന റാണി ആർ (ജനം ടിവി), കമലേഷ് (കേരള വിഷൻ) ഡിവിഷ് മണി (ലൈറ്റ് ടി.വി.), എൻ ശ്രീനാഥ് (ന്യൂസ് 18), വീണപ്രസാദ് (മനോരമ ന്യൂസ്), അശ്വതി പിള്ള (ജയിഹിന്ദ്), അനീഷ് മാത്യു (സൗത്ത് ലൈവ്), ഡിപിൻ മാനന്തവാടി (കലാകൗമുദി) ടി.വി. രാജേഷ് (ആൾ ഇന്ത്യ റേഡിയോ), നിഖിൽ സ്കറിയ (മനോരമ ഓൺലൈൻ), ദീപക് ധർമടം (അമൃത ടി.വി.), അരവിന്ദൻ (24 വാർത്ത), കെ വിശ്വനാഥ് (മാതൃഭൂമി), എസ് അനിൽകുമാർ (കൗമുദി), നീതു വേണു എന്നിവര്‍ അര്‍ഹരായി

shortlink

Related Articles

Post Your Comments


Back to top button