‘കോലുമിട്ടായി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ഗൗരവ് മേനോന്‍ എന്ന ബാലതാരത്തിന് കോലുമിട്ടായിയുടെ അണിയറക്കാര്‍ പ്രതിഫലം നല്‍കിയില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലം വേണ്ടന്ന സമ്മതത്തോടെയാണ് ഗൗരവ് മുഖ്യകഥാപാത്രമായതെന്നു ഇവര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകനെതിരെയും, നിര്‍മ്മാതാവിനെതിരെയും വീണ്ടും രംഗത്തെത്തിയ ഗൗരവിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
ഗൗരവ് മോനോന് 5 ലക്ഷം പ്രതിഫലം നൽകാമെന്നും മറ്റുള്ളവരെ സൗജന്യമായാണ് സമീപിക്കുന്നതെന്നും അതിനാല്‍ ഗൗരവ് മേനോൻ സൗജന്യമായി അഭിനയിക്കുന്നതെന്ന് ബോധ്യ പ്പെടുത്താൻ ഒരു രേഖ തന്നാൽ വളരെ ഉപകാരമാകുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞതായിട്ടാണ് ഗൗരവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഇതിലൂടെ ഗൗരവ് പ്രതിഫലം കിട്ടാതെ പോയ മറ്റുകുട്ടികളെയൊക്കെ വഞ്ചിക്കുകയായിരുന്നില്ലേ? എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഗൗരവിനെതിരെ ഇപ്പോള്‍ ഉയരുന്നത്. നിരവധിപേര്‍ ഗൗരവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഇത്തരമൊരു ചോദ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments