BollywoodCinemaGeneralIndian CinemaNEWSWOODs

ആശംസയ്ക്കു മറുപടിയില്ല : രോക്ഷം പ്രകടിപ്പിച്ച് ബിഗ് ബി

 

പിറന്നാളിന് ആശംസകളർപ്പിച്ചു താൻ അയച്ച സന്ദേശത്തെ അവഗണിച്ച യുവനായിക സോനം കപൂറാണ് ബിഗ് ബി യുടെ രോക്ഷത്തിനു ഇരയായത്. ഈ കഴിഞ്ഞ ജൂൺ 8 നു സോനം കപൂറിന്റെ 32 മത്തെ പിറന്നാളായിരുന്നു. പിറന്നാളിന് ആശംസകളർപ്പിച്ചു മറ്റെല്ലാരെയും പോലെ ബച്ചനും മെസേജ് അയച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ തിരക്കിൽപ്പെട്ട സോനം ബിഗ് ബി യുടെ ആശംസ കണ്ടില്ല. തന്റെ സന്ദേശം അവഗണിച്ചു മറ്റു പലരുടെയും സന്ദേശത്തിനു മറുപടി നൽകിയ സോനത്തിന്റെ പ്രവർത്തിയാണ് ബച്ചനെ ചൊടിപ്പിച്ചത്. ദേഷ്യം വന്നു എന്ന് മാത്രമല്ല ബിഗ്‌ ബി അത് പ്രകടിപ്പിക്കുകയും ചെയ്തു.

സുനിൽ ഷെട്ടി ആശംസ അയച്ച അതെ ട്വീറ്റിൽ തന്നെയാണ് ബച്ചനും തന്റെ ആശംസ കൈമാറിയത്. എന്നാൽ സോനം സുനി ഷെട്ടിയുടെ ആശംസക്ക് ഒരുപാട് നന്ദി …ടൺ കണക്കിന് നന്ദി എന്ന് മറുപടി കൊടുത്തു . ഇതേ തുടർന്നു അപ്പോ തനിക്കോ എന്ന ചോദ്യവുമായി രംഗത്തെത്തുകയായിരുന്നു. ഇതു ഞാനാണ് ബച്ചൻ . നിന്റെ പിറന്നാളിന് ഒരു സന്ദേശം ഞാനയച്ചിരുന്നു എന്നാൽ നീ മറുപടി തന്നില്ല. ബച്ചൻ കുറിച്ചു. ഒപ്പം ചുമന്ന മുഖത്തിന്റെ സ്മൈലിയും ബിഗ് ബി പോസ്റ്റ് ചെയ്തിരുന്നു. താൻ മെസേജ് കണ്ടില്ല എന്ന് കണ്ടാൽ മറുപടി തരാതിരിക്കാൻ കഴിയില്ല എന്നും സോനം പറഞ്ഞു. ഒപ്പം താര രാജാവിനോട് ക്ഷമ ചോദിക്കാനും മറന്നില്ല.

എന്തായാലും സോനത്തിന്റെ പിറന്നാൾ വളരെ ഗംഭീരമായാണ് നടന്നത്. നീരജ് ലെ പ്രകടനത്തിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ചു താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button