ഒരേ സമയം രണ്ടു സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകവും,ബി.ഉണ്ണികൃഷ്ണന് ചിത്രം വില്ലനിലും ഒരേ സമയം പകര്‍ന്നാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്. തിരുവനന്തപുരത്ത് ചിത്രീകരണം പുരഗമിക്കുന്ന ലാല്‍ജോസ് ചിത്രത്തില്‍ നിന്ന് അവധിയെടുത്താണ് താരം വില്ലന്റെ അവസാനഘട്ട ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തത്. വാഗമണ്ണിലെ ക്ലൈമാക്സ് രംഗം പൂര്‍ത്തിയാക്കുന്നതോടെ വില്ലന്‍ സിനിമയുടെ ചിത്രീകരണം അവസാനിക്കും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മാറി മാറി ഷിഫ്റ്റ് ചെയ്താണ് താരം രണ്ടു ചിത്രങ്ങള്‍ക്കും കാര്യമായി സഹകരിച്ചത്. ഈ മാസം 17-ന് മോഹന്‍ലാല്‍ വീണ്ടും ലാല്‍ജോസ് ചിത്രത്തിലേക്ക് തിരിച്ചെത്തും.
Post Your Comments