സിനിമാ മേഖലയിലെ തട്ടിപ്പുകള്‍ തുടരുകയാണ്. വ്യാജ കാസ്റ്റിംഗ് കോളുകളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ടീം മലയാള സിനിമാ മേഖലയില്‍ സജീവം. പുറത്തുവരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്തകള്‍.
നടൻ മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്നു കാണിച്ചു തട്ടിപ്പ്. പോസ്റ്റർ കണ്ടു അതിലെ നമ്പറിലേക്ക് വിളിച്ച കുട്ടികളുടെ മാതാപിതാക്കളാണ് കബളിപ്പിക്കപ്പെട്ടത്. പോസ്റ്ററിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ‘മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് കുറച്ച് കുട്ടികളെ വേണം. സ്‌ക്രീന്‍ ടെസ്റ്റുണ്ടാകും. എറണാകുളത്തുവെച്ച് ഓഡിഷനുമുണ്ട്. പ്രമുഖ ഹോട്ടലിലാണ്. മേക്കപ്പിനും മറ്റുമായി 5000 രൂപ ചിലവുണ്ടാകും. ഒരു മാസത്തിനുള്ളില്‍ ഷൂട്ടിങ് തുടങ്ങും. അതിനുള്ള തിരക്കിലാണ് ഞങ്ങള്‍. നിങ്ങള്‍ വന്നാല്‍മതി’ എന്നായിരുന്നു പ്രതികരണം.
പറഞ്ഞത് പ്രകാരം ഹോട്ടലിൽ എത്തിയപ്പോള്‍ കുട്ടികളുമായിഎത്തിയ മാതാപിതാക്കളുടെ നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത് . രജിസ്‌ട്രേഷൻ ഫീ ആയി 5000 രൂപ കൊടുത്തതിനു ശേഷം മേക്ക്അപ് റൂമിലേക്കു അയച്ചു. പിന്നീട് കുട്ടികളെ കൊണ്ട് അഭിനയിപ്പിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
അടുത്ത ദിവസം മേല്‍വിലാസത്തില്‍ കുട്ടിയുടെ പ്രകടനത്തിന്റെ സി.ഡി.യും ലഭിച്ചു. പിന്നെ വിളിയൊന്നുമുണ്ടായില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഫോൺ നമ്പർ നിലവിലില്ല എന്നും കബളിക്കപ്പെട്ടു എന്ന് മാതാപിതാക്കൾ മനസിലാക്കിത്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ ചെറുപ്പകാലം അഭിനയിക്കാൻ കുട്ടികളെ തേടി വ്യാജ പരസ്യം വന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സംഭവവും.
Post Your Comments