തമിഴകത്തിന്റെ മൈക്കിള്‍ ജാക്സണ് പ്രഭുദേവ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമാകുന്നു. ‘കറുപ്പ് രാജ വെള്ളൈ രാജ’ എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് തിരിച്ച വിവരം താരം ട്വിറ്റര്‍ പോസ്റ്റിലൂടെ പങ്കുവച്ചു. പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പ്രഭുദേവ മാജിക്കിനായി കാത്തിരിക്കുകയാണ് കോളിവുഡ് ആരാധകര്‍.
Post Your Comments