നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീല റിലീസിങ്ങിന് ഒരുങ്ങുന്നു . അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഒരു കിടിലന്‍ മേക്കോവറിലായിരിക്കും ദിലീപ് എത്തുക എന്നാണ് അടുത്ത ഇതിവൃത്തങ്ങള്‍ അറിയിക്കുന്നത്.
ദിലീപ് ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും വളരെ ശക്തവുമായ ഒരു പ്രമേയവുമായാണ് രാമലീല എത്തുക.
കേരളത്തിന്റെ സമകാലീല സംഭവങ്ങളെ ആധാരമാക്കിയുള്ളതാണ് ചിത്രം. രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന രാമുണ്ണിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
രാമനുണ്ണിയുടെ അമ്മ രാഗിണിയായി രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രയാഗ മാര്ട്ടിന്, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍. മുളകുപാടം ഫിലിമ്സിനു വേണ്ടി ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സച്ചിയാണ്.
Post Your Comments