പ്രേക്ഷകന്റെ ഇഷ്ടം സിനിമയുടെ സാമ്പത്തിക വിജയങ്ങൾ, തുടർച്ചയായ ഹിറ്റുകൾ എന്നിവയൊക്കെയാണു താരപദവി നിർണയിക്കാനുള്ള മാർഗമെങ്കിൽ ടോവിനോ അത് നേടിക്കഴിഞ്ഞു. ഇന്ന് സിനിമ പ്രേമികളുടെ മനസിനെ കീഴടക്കിയ താരമായ മാറിയിരിക്കുകയാണ് ടോവിനോ. എന്നു നിന്റെ മൊയ്തീനുശേഷം ഞാൻ ധാരാളം കഥകൾ കേട്ടിരുന്നു. പക്ഷേ ആവേശം കൊള്ളിക്കുന്ന ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു താനെന്നും മെക്സിക്കനും ഗോദയും അത് യാഥാർഥ്യമാക്കിയെന്നും ടോവിനോ പറയുന്നു.
ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയാണ് ടോവിനോ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം. സിനിമയിലെത്തുമ്പോൾ ആദ്യം മുഖം കാണിച്ചാൽ മതിയെന്നു തോന്നും. പിന്നെയൊരു സംഭാഷണം കിട്ടണമെന്നു തോന്നും.പിന്നെ ശ്രദ്ധിക്കപ്പെടണമെന്നു തോന്നും. ഞാൻ ജോലി രാജിവച്ചു സിനിമയിലേക്കെടുത്തു ചാടിയതു സ്വന്തം തീരുമാനപ്രകാരമായിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിൽ നാലു നായകന്മാരിലൊരാൾ ഞാനായിരുന്നു. പൂജയ്ക്കു വിളിച്ച എന്നെ പിന്നെ ആ സിനിമയിൽ വിളിച്ചില്ലയെന്നു ടോവിനോ പറയുന്നു. ഏതായാലും ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പക്ഷേ ആ സിനിമയിലൂടെയായിരുന്നു നമ്മുടെ വരവെങ്കിൽ പണി പാളിയേനെ. ഞാനും രൂപേഷ് പീതാംബരനും സിനിമ സ്വപ്നം കണ്ടു കൊച്ചിയിൽ ഒന്നിച്ചു താമസം തുടങ്ങിയവരാണ്. രാത്രിയിൽ ഭക്ഷണം കഴിക്കാൻ കയ്യിൽ പത്തു പൈസ കയ്യിലില്ലാത്ത കാലമുണ്ടായിരുന്നു വീട്ടിൽ നിന്നു ചോദിച്ചാൽ പൈസ കിട്ടും. പക്ഷേ നമ്മൾ സ്വയം തിരഞ്ഞെടുത്ത പ്രഫഷനാണല്ലോ. അപ്പോൾ ചോദിക്കാൻ മടി. സങ്കടം വരുമ്പോൾ ചിരിച്ചു കൊണ്ടു സെൽഫിയെടുക്കു. അതാണ് അന്നത്തെ ഉർജമെന്നു ടൊവിനോ പറഞ്ഞു.
കടപ്പാട്: മനോരമാ ന്യൂസ് അഭിമുഖം
Post Your Comments